രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ജനുവരി 26, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 20-ന് രാത്രിയാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
2023 ജനുവരി 22, ഞായറാഴ്ച മുതൽ ജനുവരി 26 വ്യാഴാഴ്ച വരെയാണ് സൗദി അറേബ്യയിൽ മഴയ്ക്ക് സാധ്യതയുള്ളത്. ഈ അറിയിപ്പ് പ്രകാരം, റിയാദ്, മക്ക, അൽ ശർഖിയ, അൽ ഖാസിം, അൽ ബാഹ, അസീർ, ഹൈൽ, ജസാൻ മുതലായ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഈ പ്രദേശങ്ങളിൽ കാറ്റിനും, കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നോർത്തേൺ ബോർഡേഴ്സ്, മക്ക, മദീന തുടങ്ങിയ ഇടങ്ങളിൽ തിങ്കളാഴ്ച മുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Cover Image: Saudi Press Agency.