ഒമാൻ: ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു

featured GCC News

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22-ന് ആരംഭിച്ചു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ മേൽനോട്ടത്തിലാണ് മേളയുടെ ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

https://twitter.com/mctbookfair/status/1628446843515404295

ഉദ്‌ഘാടനത്തിന് ശേഷം അദ്ദേഹം മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ വിവിധ ഹാളുകളും, പവലിയനുകളും സന്ദർശിച്ചു.

Source: Oman News Agency.

ഈ വർഷത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രത്യേക അതിഥിയായി പങ്കെടുക്കുന്ന സൗത്ത് അൽ ബതീന ഗവർണറേറ്റിന്റെ പവലിയനിലാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദർശനം അവസാനിച്ചത്.

Source: Oman News Agency.

സൗത്ത് അൽ ബതീന ഗവർണറേറ്റിന്റെ ചരിത്രം, സംസ്കാരം എന്നിവയിലേക്ക് വെളിച്ചം വീശുന്ന നിരവധി പ്രദർശനങ്ങൾ ഈ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

Source: Oman News Agency.

2023 ഫെബ്രുവരി 22 മുതൽ മാർച്ച് 4 വരെയാണ് ഇരുപത്തേഴാമത്‌ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. 32 രാജ്യങ്ങളിൽ നിന്നുള്ള 826 പുസ്തക പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.

Source: Oman News Agency.

ആകെ അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങൾ മേളയിൽ അവതരിപ്പിക്കുന്നതാണ്.

Source: Oman News Agency.

മേളയുടെ ഭാഗമായി 165 സാംസ്കാരിക പരിപാടികളും, 166 കുട്ടികൾക്കുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. മേളയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രാദേശിക ബാങ്കുമായി ചേർന്ന് കൊണ്ട് സംഘാടകർ ഇ-പേയ്മെന്റ് സേവനം ഒരുക്കിയിട്ടുണ്ട്.

അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളകളിലൊന്നാണ്.

Cover Image: Oman News Agency.