2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) പ്രതിനിധിസംഘം സൗദി അറേബ്യയിലെത്തി. 2023 മാർച്ച് 15-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫിഫ പ്രതിനിധിസംഘത്തെ സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ സ്വാഗതം ചെയ്തു. മൂന്ന് ദിവസത്തെ പരിശോധനാ സന്ദർശനത്തിനായാണ് ഈ സംഘം സൗദി അറേബ്യയിലെത്തിയിരിക്കുന്നത്.
2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിനായി ഉപയോഗിക്കുന്ന സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ സംഘം വിലയിരുത്തി.
ഇതിന്റെ ഭാഗമായി ഫിഫ പ്രതിനിധിസംഘം കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം, പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയം, കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങൾ സന്ദർശിച്ചു.
പരിശീലനത്തിനായി റിയാദിൽ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളും ഇവർ വിലയിരുത്തി. 2023 ഡിസംബർ 12 മുതൽ 22 വരെയാണ് 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
2023 ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ 2023 ഫെബ്രുവരി 14-ന് അറിയിച്ചരുന്നു.
Cover Image: Saudi Press Agency.