രാജ്യത്ത് മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2023 മാർച്ച് 26-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇതാ സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, കുവൈറ്റിൽ മഴക്കാലത്തും, മഴ അനുഭവപ്പെടുന്ന സമയങ്ങളിൽ ഔട്ഡോർ ഇടങ്ങളിലും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- മഴ സമയങ്ങളിൽ നീർത്തടങ്ങൾ, നീർച്ചാലുകൾ, വെള്ളം കെട്ടിനിൽക്കാനിടയുള്ള പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
- ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെടുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
- ഇത്തരം സമയങ്ങളിൽ തുറന്ന പ്രദേശങ്ങളിലും, ഹൈ-വോൾട്ടേജ് ടവറുകൾക്ക് കീഴിലും നിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്.
- ഇത്തരം സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതും, റോഡ് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്.
- അടിയന്തിര ഘട്ടങ്ങളിൽ 112 എന്ന എമർജൻസി ഹോട്ട് ലൈനിൽ ബന്ധപ്പെടാവുന്നതാണ്.
Cover Image: Pixabay.