അബുദാബി: 2023-2024 അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസിൽ 3.94 ശതമാനം വരെ വർധന അനുവദിച്ചതായി ADEK

featured GCC News

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ 2023-2024 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവ് സൂചിക (ECI) ഫലങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപനം നടത്തി. 2023 ഏപ്രിൽ 11-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-2024 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ പരമാവധി 3.94 ശതമാനം വരെ വർധനവിന് അനുമതി നൽകിയിട്ടുണ്ട്.

2021-2022 അധ്യയന വർഷത്തെ പരിശോധനകളിൽ മികച്ച റാങ്ക് (outstanding) നേടിയ സ്‌കൂളുകൾക്ക് അവരുടെ ട്യൂഷൻ ഫീസ് പരമാവധി 3.94% എന്ന തോതിൽ വർദ്ധിപ്പിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്. അതേസമയം ‘വളരെ നല്ലത്’ (very good) എന്ന റേറ്റിംഗ് യോഗ്യത നേടിയ സ്‌കൂളുകൾക്ക് ട്യൂഷൻ ഫീസ് 3.38% വരെ വർദ്ധിപ്പിക്കാം.

‘നല്ലത്’ (good) എന്ന് റേറ്റുചെയ്‌ത സ്‌കൂളുകൾക്ക് 2.81% വർദ്ധനവ് നടത്താൻ അനുവാദമുണ്ട്. എന്നാൽ ‘സ്വീകാര്യമായ’, ‘ദുർബലം’, ‘വളരെ ദുർബലം’ എന്നിങ്ങനെ റേറ്റുചെയ്ത സ്‌കൂളുകൾക്ക് പരമാവധി 2.25% ട്യൂഷൻ ഫീസ് വർദ്ധനവ് നടപ്പിലാക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

ചുരുങ്ങിയത് മൂന്ന് വർഷമായി പ്രവർത്തിക്കുന്നതും, അംഗീകൃത ഫീസ് ഘടന അടിസ്ഥാനമാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന സ്‌കൂളുകൾക്കാണ് ഈ അനുമതി.

WAM

Leave a Reply

Your email address will not be published. Required fields are marked *