രാജ്യത്തെ ഏതാണ്ട് 2400-ഓളം പ്രവാസി അധ്യാപകരുടെ റെസിഡൻസി പെർമിറ്റുകൾ റദ്ദ് ചെയ്യാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച ശുപാർശ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഇതിൽ ഉൾപ്പെടുന്നു.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി ജോലിയിൽ നിന്ന് ഒഴിവാക്കിയ 1900 പ്രവാസി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ ജോലിയിൽ നിന്ന് പിരിഞ്ഞ് പോകാൻ തീരുമാനിച്ച അഞ്ഞൂറോളം അധ്യാപകരും ഈ പട്ടികയിലുണ്ടെന്നാണ് സൂചന.