വാട്സ്ആപ്പ് അക്കൗണ്ടുകളിലൂടെ തങ്ങളുടെ ഔദ്യോഗിക സേവനങ്ങൾ നൽകുന്നില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്) സ്ഥിരീകരിച്ചു. 2023 മെയ് 27-നാണ് ജവാസാത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടുമായി ബന്ധപ്പെട്ട ഔദ്യോഗിക വാട്സ്ആപ്പ് അക്കൗണ്ടുകളൊന്നും തന്നെ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സേവനങ്ങൾക്കായി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ്, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ എന്നിവ ഉപയോഗിക്കുന്നവർ ഇവയുടെ വിലാസങ്ങൾ സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്നും ജവാസാത് അധികൃതർ കൂട്ടിച്ചേർത്തു.
സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിന്റെ ഔദ്യോഗിക നാമം ദുരുപയോഗം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾ, വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സാമൂഹിക മാധ്യമം അക്കൗണ്ടുകൾ എന്നിവ താഴെ പറയുന്നവയാണ്:
- വെബ്സൈറ്റ് – https://www.gdp.gov.sa
- ട്വിറ്റർ അക്കൗണ്ട് – @AljawazatKSA (ഉപഭോക്താക്കളുടെ സംശയനിവാരണത്തിനുള്ള അക്കൗണ്ട് – @CareAljawazat)
- ഇൻസ്റ്റഗ്രാം അക്കൗണ്ട് – @AljawazatKSA
- യൂട്യൂബ്, ഫേസ്ബുക്എം സ്നാപ്ചാറ്റ് അക്കൗണ്ടുകൾ – @AljawazatKSA
- ഔദ്യോഗിക ഇമെയിൽ വിലാസം – 992@gdp.gov.sa
Cover Image: @AljawazatKSA.