ലൈസൻസ് കൂടാതെയുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏതാനം പ്രവാസികളെ ബൗഷർ വിലായത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ജൂൺ 1-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുമായി ചേർന്ന് കൊണ്ട് ബൗഷർ വിലായത്തിൽ മുനിസിപ്പാലിറ്റി നടത്തിയ പ്രത്യേക പരിശോധനകളിലാണ് അനധികൃത വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രവാസികളെ പിടികൂടിയത്. ബൗഷർ വിലായത്തിലെ ഒരു പൊതുഇടത്ത് വിവിധ തരത്തിലുള്ള സാധനങ്ങളുടെ അനധികൃത വില്പനയിൽ ഏർപ്പെട്ടതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ലൈസൻസുകൾ, ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങൾ തുടങ്ങിയ ബാധകമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Cover Image: Muscat Municipality.