കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം തടയുന്നതിനുമായി ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ള വിർച്വൽ അസറ്റുകൾക്ക് കുവൈറ്റ് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റ് നാഷണൽ കമ്മിറ്റി ഫോർ കോമ്പാറ്റിങ്ങ് മണി ലൗൻഡറിങ്ങ് ആൻഡ് ഫൈനാൻസിങ്ങ് ഓഫ് ടെററിസം അംഗങ്ങളായ ക്യാപിറ്റൽ മാർകറ്റ്സ് അതോറിറ്റി, സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്, മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി എന്നിവർ ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാന പ്രകാരം രാജ്യത്ത് പണമിടപാടുകൾക്കും, നിക്ഷേപത്തിനുമായി വിർച്വൽ അസറ്റുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Cover Image: Pixabay.