രാജ്യത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി സേവന സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ തോത് ഉയർത്താൻ ലക്ഷ്യമിട്ട് കൊണ്ട് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോസ്ഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.
സെക്യൂരിറ്റി ഗാർഡുകളെ നൽകുന്ന ഇത്തരം സ്ഥാപനങ്ങൾക്കായി അജീർ സംവിധാനത്തിലൂടെയുള്ള ഒരു ഉത്തേജന പദ്ധതിയാണ് MHRSD പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരുടെ എണ്ണം കണക്കിലെടുത്ത് കൊണ്ട് സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിന് ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
ഇത്തരം സ്ഥാപനങ്ങൾക്ക് ഏതാനം നിബന്ധനകൾ പാലിച്ച് കൊണ്ട് ഈ ആനുകൂല്യങ്ങൾ നേടാവുന്നതാണ്. സൗദി പൗരന്മാർക്ക് ആകർഷകമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും, തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനത്തിലൂടെ MHRSD ലക്ഷ്യം വെക്കുന്നു.
Cover Image: Pixabay.