രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12-ന് അവധി നൽകിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 11-ന് രാത്രിയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അവധി അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളിൽ ഒഴികെ മറ്റുള്ള എല്ലാ ഗവർണറേറ്റുകളിലും ബാധകമാണ്.
ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 ഫെബ്രുവരി 11, ഞായറാഴ്ച മുതൽ 2024 ഫെബ്രുവരി 14, ബുധനാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.