ഷാർജ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് നൽകും

GCC News

ഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ തുകകളിൽ മൂന്നു മാസത്തേക്ക് 50 ശതമാനം ഇളവ് നൽകുന്നതിനായി തീരുമാനിച്ചു. ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തേക്കാണ് ഈ ഇളവുകൾ നടപ്പിലാക്കുന്നത്.

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ ഷാർജയിലെ വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസമേകുന്നതിനായി മാർച്ച് 31, ചൊവാഴ്ച്ച ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ കൊണ്ടുവന്ന പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉള്ളത്.

ഇതിന്റെ ഭാഗമായി മാർച്ച് 31-നു മുൻപ് ഉള്ള നിയമലംഘനങ്ങൾക്ക് ഉണ്ടായിട്ടുള്ള ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെറു നിയമലംഘനങ്ങളെ തുടർന്ന് പോലീസ് പിടിച്ചെടുത്തിട്ടുള്ള വാഹങ്ങളുടെ പിഴകളിലും ഈ ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ട്.

പൊതുജനങ്ങളോട് ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തേക്കുള്ള ഈ കാലാവധിയിൽ വാഹനങ്ങളുടെ പിഴ തുകകൾ അടച്ചുകൊണ്ട് ഈ പദ്ധതിയുടെ പ്രയോജനം നേടുന്നതിനായി ഷാർജ പോലീസ് തലവൻ മേജർ ജനറൽ സൈഫ് അൽ സാരി അൽ ഷംസി ആഹ്വാനം ചെയ്തു. ജനങ്ങളോട് റോഡുകളിൽ നിയമം പാലിച്ച് വാഹനങ്ങൾ ഉപയോഗിക്കാനും, സമൂഹത്തിലെ സുരക്ഷാ ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

1 thought on “ഷാർജ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് നൽകും

Comments are closed.