യു എ ഇ: വ്യോമഗതാഗതം നിർത്തലാക്കിയ ഉത്തരവ് തുടരും; താത്കാലിക അനുമതി സന്ദർശകരെ മടക്കി അയക്കാനുള്ള ഏതാനും സർവീസുകൾക്ക്

GCC News

യു എ ഇയിലേക്കും തിരികെയുമുള്ള വ്യോമയാന ഗതാഗതം താത്കാലികമായി നിർത്തിവെച്ച ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും യാത്രാ വിമാനങ്ങൾക്കും ട്രാൻസിറ്റ് വിമാനങ്ങൾക്കുമടക്കമുള്ള വിലക്ക് തുടരുമെന്നും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) വ്യക്തമാക്കി. ഏതാനും പ്രത്യേക യാത്രാവിമാനങ്ങൾക്ക് മാത്രം ഏപ്രിൽ 6 മുതൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട് എന്നും GCAA അറിയിച്ചു.

എന്നാൽ ഇവയൊന്നും സാധാരണ വിമാന സർവീസുകൾ അല്ലെന്നും, യു എ ഇയിൽ നിലവിലെ സാഹചര്യങ്ങളിൽ അകപ്പെട്ടിട്ടുള്ള നിവാസികൾക്കും, സന്ദർശകർക്കും അവരുടെ രാജ്യങ്ങളിലേക്ക് ആവശ്യമെങ്കിൽ മടങ്ങുന്നതിനായുള്ള പ്രത്യേക യാത്രാ സർവീസുകളാണെന്നും GCAA വ്യക്തമാക്കിയിട്ടുണ്ട്. ഈ സർവീസുകളെല്ലാം ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്കനുസൃതമായി ആയിരിക്കും പ്രവർത്തിക്കുക.

രാജ്യത്തു നിന്ന് പുറത്തു പോകാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ രാജ്യങ്ങളുടെ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ട് അതാത് രാജ്യങ്ങളിൽ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും യാത്രാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മനസ്സിലാക്കണമെന്നും, യാത്രയ്ക്കാവശ്യമായ സഹായങ്ങൾ ഉറപ്പാക്കണമെന്നും GCAA അറിയിച്ചു.

1 thought on “യു എ ഇ: വ്യോമഗതാഗതം നിർത്തലാക്കിയ ഉത്തരവ് തുടരും; താത്കാലിക അനുമതി സന്ദർശകരെ മടക്കി അയക്കാനുള്ള ഏതാനും സർവീസുകൾക്ക്

Comments are closed.