കുവൈറ്റ്: ഏപ്രിൽ 30 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Kuwait

രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി. 2024 ഏപ്രിൽ 29-നാണ് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം കുവൈറ്റിൽ 2024 ഏപ്രിൽ 30, ചൊവ്വാഴ്ച മുതൽ മെയ് 2, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ഇതോടൊപ്പം സാമാന്യം ശക്തമായ കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.