വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നിബന്ധനകളടങ്ങിയ ഒരു ഔദ്യോഗിക പ്രോട്ടോക്കോൾ യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അവതരിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആഗോള ഏവിയേഷൻ സുരക്ഷയും പൊതുജനാരോഗ്യ പ്രതിരോധവും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കൊണ്ടാണ് ഈ പ്രോട്ടോക്കോൾ അവതരിപ്പിച്ചിരിക്കുന്നത്. ജർമ്മനിയിൽ നടന്ന സിവിൽ ഏവിയേഷൻ സംയുക്ത യോഗത്തിലാണ് യു എ ഇ പ്രതിനിധി സംഘം ഈ പ്രോട്ടോക്കോൾ അവതരിപ്പിച്ചത്.
വിമാന യാത്രയുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ അപകടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നൂതനമായ മാർഗങ്ങൾ തേടുന്ന ഈ പ്രോട്ടോക്കോൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ നിന്നും അംഗരാജ്യങ്ങളിൽ നിന്നും വ്യാപകമായുള്ള പ്രശംസ നേടിയിട്ടുണ്ട്.
WAM [Cover Image: Pixabay]