എയർ ഇന്ത്യ: ഏപ്രിൽ 30 വരെയുള്ള എല്ലാ ഫ്ലൈറ്റ് ബുക്കിങ്ങുകളും നിർത്തലാക്കി

India News

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ എല്ലാ ഫ്ലൈറ്റ് ബുക്കിങ്ങുകളും എയർ ഇന്ത്യ താത്കാലികമായി നിർത്തിവെച്ചതായാണ് വിവരം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എല്ലാ ആഭ്യന്തര സർവീസുകളിലും വിദേശ സർവീസുകളിലും ബുക്കിങ്ങുകൾ തത്കാലം അനുവദിക്കേണ്ടതില്ല എന്നാണ് തീരുമാനമെന്ന് ഏപ്രിൽ 3-നു എയർ ഇന്ത്യ പ്രതിനിധികൾ നൽകുന്ന സൂചന.

നിലവിലെ ലോക്ക്ഡൗൺ കാലാവധി തീരുന്ന ഏപ്രിൽ 14-നു ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് തീരുമാനം ഉണ്ടാകൂ. ലോക്ക്ഡൗൺ നീട്ടുകയോ, ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്യുന്നതും കണക്കിലെടുത്താണ് തീരുമാനം നീട്ടുന്നത്.

21 ദിവസത്തെ ലോക്ക്ഡൗൺ കാലാവധിക്ക് ശേഷം അപ്പോളത്തെ സാഹചര്യങ്ങൾ വിലയിരുത്തി സാധ്യമെങ്കിൽ ഏപ്രിൽ 15 മുതൽ ഇന്ത്യ വ്യോമഗതാഗതം പുനരാരംഭിക്കാം എന്ന് ഏപ്രിൽ 2, വ്യാഴാഴ്ച്ച വ്യോമഗതാഗത മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.