കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ആഗോള സമ്മേളനത്തിന് അബുദാബി വേദിയാകും

featured GCC News

ഇന്റർനാഷണൽ മാൻഗ്രോവ്സ് കൺസർവേഷൻ ആൻഡ് റെസ്റ്റോറേഷൻ കോൺഫറൻസിന്റെ (IMCRC) പ്രഥമ പതിപ്പിന് അബുദാബി വേദിയാകും. കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് നടത്തുന്ന ആഗോള സമ്മേളനമാണിത്.

അബുദാബി എൻവിറോണ്മെന്റ് ഏജൻസിയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. അബുദാബി എൻവിറോണ്മെന്റ് ഏജൻസിയുടെ സുസ്ഥിരതയുടെ വർഷം എന്ന 2024-ലെ പ്രമേയവുമായി ചേർന്ന് നിൽക്കുന്നതാണ് ഈ സമ്മേളനം.

2024 ഡിസംബർ 10 മുതൽ 12 വരെയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. കണ്ടൽക്കാടുകൾ എന്ന ആവാസവ്യവസ്ഥയെക്കുറിച്ചും, അവയുടെ സംരക്ഷണത്തെക്കുറിച്ചുമുള്ള ആഗോളതലത്തിൽ നടന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗവേഷണങ്ങളുടെ ഫലങ്ങൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതാണ്.