പുതുവർഷം: 2025 ജനുവരി 1, 2 തീയതികളിൽ കുവൈറ്റിൽ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു

featured GCC News

ഇത്തവണത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് കൊണ്ട് 2025 ജനുവരി 1, 2 തീയതികളിൽ കുവൈറ്റിൽ സർക്കാർ മേഖലയിൽ അവധി ആയിരിക്കും. കുവൈറ്റ് ക്യാബിനറ്റാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ബയാൻ പാലസിൽ ചേർന്ന പ്രതിവാര ക്യാബിനറ്റ് മീറ്റിങ്ങിലാണ് ഈ തീരുമാനം. 2024 ഡിസംബർ 4-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1, ബുധനാഴ്ച, ജനുവരി 2, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ കുവൈറ്റിലെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, പൊതു മേഖലയിലെ സ്ഥാപനങ്ങൾ, ഓഫീസുകൾ മുതലായവയ്ക്ക് അവധിയായിരിക്കും.

തുടർന്ന് വരുന്ന വാരാന്ത്യ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2025 ജനുവരി 5, ഞായറാഴ്ച പുനരാരംഭിക്കുന്നതാണ്.