ഒമാൻ: സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിലുള്ള ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചു

featured GCC News

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിലുള്ള ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2024 ഡിസംബർ 4-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പുരാതന നഗരമായ ഖൽഹാഥിന്റെ തീരപ്രദേശത്താണ് ഈ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചിരിക്കുന്നത്. ഒമാനിലെ പുരാവസ്തുഅവശേഷിപ്പുകൾ കണ്ടെത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Source: Oman Ministry of Heritage and Tourism.

ഈ നടപടിയുടെ ഭാഗമായി പ്രാചീന ഖൽഹാഥ് തുറമുഖത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തുന്നതിനും, സർവേ ചെയ്യുന്നതിനും, കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലയളവിലെ വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരിടമായിരുന്നു ഖൽഹാഥ് തുറമുഖം.

അറേബ്യൻ ഉപദ്വീപുകൾ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവയുമായി ഒമാൻ എന്ന രാജ്യത്തിൻറെ ബന്ധിപ്പിച്ചിരുന്ന സമുദ്ര വാണിജ്യ പാതയിലെ പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു ഖൽഹാഥ് തുറമുഖം എന്നാണ് കരുതുന്നത്.