ഖത്തർ: അടുത്ത ആഴ്ച മുതൽ അന്തരീക്ഷ താപനില താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്ത് അടുത്ത ആഴ്ച മുതൽ അന്തരീക്ഷ താപനില താഴുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

2024 ഡിസംബർ 11-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

അടുത്ത ആഴ്ച തുടക്കം മുതൽ രാജ്യത്ത് പ്രകടമാകുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് മൂലമാണ് അന്തരീക്ഷ താപനില താഴുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടില്ല.