ഒമാൻ: അധാർമിക വ്യാപാര രീതികൾക്കെതിരെ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

GCC News

രാജ്യത്ത് അധാർമിക വ്യാപാര രീതികൾ പിന്തുടരുന്ന വ്യാപാരികൾക്ക് ഒമാൻ കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകി. 2024 ഡിസംബർ 11-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത് പ്രകാരം ഒമാനിൽ പരസ്പരമുള്ള ധാരണയോടെ വ്യാപാരികൾ വിപണിയിലെ ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നത് നിയമവിരുദ്ധമായ പ്രവർത്തനമായി കണക്കാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ വിപണിയിൽ കുത്തകാവകാശത്തോടെയുള്ള വ്യാപാരങ്ങൾക്കിടയാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ചെറിയ സമയത്തിനിടയിൽ ഇത്തരം പരസ്പര ധാരണയോടെ വലിയ അളവിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത് ഒമാനിലെ കോമ്പറ്റിഷൻ പ്രൊട്ടക്ഷൻ ആൻഡ് ആന്റി മൊണോപൊളി നിയമത്തിന്റെ ലംഘനമാണെന്ന് മന്ത്രാലയം വ്യാപാരികളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.