സൗദി അറേബ്യ: വടക്കൻ മേഖലകളിൽ ഡിസംബർ 28 മുതൽ കഠിനമായ തണുപ്പ് അനുഭവപ്പെടുന്നതിന് സാധ്യത

featured GCC News

രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ 2024 ഡിസംബർ 28, ശനിയാഴ്ച മുതൽ കഠിനമായ തണുപ്പ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

2024 ഡിസംബർ 26-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ, മദീനയുടെ വടക്കൻ പ്രദേശങ്ങൾ തുടങ്ങിയ മേഖലകളിൽ ശനിയാഴ്ച മുതൽ അന്തരീക്ഷ താപനില നാല്‌ ഡിഗ്രി സെൽഷ്യസ് മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതിന് സാധ്യതയുണ്ട്.

ഈ സാഹചര്യം 2025 ജനുവരി 3, വെള്ളിയാഴ്ച വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.