രാജ്യത്ത് മൂല്യവർധിത നികുതി (VAT) ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈറ്റ് ആലോചിക്കുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മറ്റു ജി സി സി രാജ്യങ്ങളിൽ നിലവിലുള്ള മൂല്യവർധിത നികുതിയുടേതിന് സമാനമായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ചാണ് കുവൈറ്റ് ആലോചിക്കുന്നതെന്നാണ് മാധ്യമങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. എണ്ണ ഇതര വരുമാനം ഉയർത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരം ഒരു നീക്കം.