അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ 40000-ൽ പരം സന്ദർശകർ പങ്കെടുത്തു

featured UAE

അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ നാല്പത്തിനായിരത്തിലധികം സന്ദർശകർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിൽ 2025 ജനുവരി 3 മുതൽ ജനുവരി 8 വരെയാണ് ഈ ഈന്തപ്പഴ ഉത്സവം സംഘടിപ്പിച്ചത്. അൽ ഐൻ നഗരത്തിലെ അൽ ഹിലി ഒയാസിസിൽ വെച്ചായിരുന്നു അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് ഒരുക്കിയിരുന്നത്.

ഈ മേളയിൽ നിന്ന് ഏതാണ്ട് ഒരു ദശലക്ഷത്തിലധികം ദിർഹം മൂല്യമുള്ള വിൽപ്പന നടന്നതായി സംഘാടകർ വ്യക്തമാക്കി. ഏതാണ്ട് 1.7 മില്യൺ ദിർഹത്തിലധികം മൂല്യമുള്ള സമ്മാനത്തുകയാണ് ഈ മേളയുടെ ഭാഗമായുള്ള വിവിധ മത്സരങ്ങൾക്കായി നൽകിയത്.