ഒമാൻ: മസ്കറ്റ് നൈറ്റ്സ് ഫെബ്രുവരി 1 വരെ നീട്ടി

GCC News

‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ 2025 ഫെബ്രുവരി 1 വരെ നീട്ടി. 2025 ജനുവരി 16-നാണ് മസ്കറ്റ് നൈറ്റ്സ് സംഘാടകർ ഇക്കാര്യം അറിയിച്ചത്.

സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് ഈ മേള നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. മസ്കറ്റ് നൈറ്റ്സ് 2025 ജനുവരി 21-ന് അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ ഇതിൽ പങ്കെടുക്കുന്ന പ്രദർശകർ, സന്ദർശകർ, വിവിധ സംഘാടകസംഘടനകൾ തുടങ്ങിയവരുടെ അഭിപ്രായം കണക്കിലെടുത്താണ് മസ്കറ്റ് നൈറ്റ്സ് ഇപ്പോൾ 2025 ഫെബ്രുവരി 1 വരെ നീട്ടിയിരിക്കുന്നത്.