അൽ അസായിൽ സ്ട്രീറ്റിന്റെ പേര് അൽ നഖ്വാഹ് സ്ട്രീറ്റ് എന്ന് മാറ്റിയതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് വകുപ്പ് അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Coinciding with the third anniversary of the 17 January 2022 incident, when Houthi drones attacked the Mussafah area in #AbuDhabi, @AbuDhabiDMT will rename Al Asayil Street to Al Nakhwah Street. The new name means gallantry and the ability to endure hardships to help others. pic.twitter.com/6IPNkt8nA6
— مكتب أبوظبي الإعلامي (@ADMediaOffice) January 17, 2025
ഖലീഫ സിറ്റിയിലെ ഒരു പ്രധാന സ്ട്രീറ്റാണിത്. 2022 ജനുവരി 17-ന് മുസാഫാ പ്രദേശത്ത് ഉണ്ടായ ഡ്രോൺ ആക്രമണത്തിന്റെ മൂന്നാം വാർഷികത്തിന്റെ വേളയിലാണ് ഈ തീരുമാനം.
ശൗര്യം, സഹനശക്തി തുടങ്ങിയ നാമങ്ങളുമായി ബന്ധപ്പെട്ടതാണ് അൽ നഖ്വാഹ് എന്ന അറബി വാക്ക്. ഈ ആക്രമണത്തോടുള്ള യു എ ഇയുടെ പ്രതികരണത്തെ ഇത് സൂചിപ്പിക്കുന്നു.
Cover Image: Abu Dhabi Media Office.