2025 ഫെബ്രുവരി 2, 3 തീയതികളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ജനുവരി 28-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ملخص حالة الطقس المتوقعة يومي الأحد والإثنين 2-3 فبراير 2025م pic.twitter.com/GM61HW0rz3
— الأرصاد العمانية (@OmanMeteorology) January 28, 2025
ഈ അറിയിപ്പ് പ്രകാരം 2025 ഫെബ്രുവരി 2, ഞായർ, ഫെബ്രുവരി 3, തിങ്കൾ എന്നീ ദിനങ്ങളിൽ ഒമാനിൽ ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് മൂലം ഈ ദിനങ്ങളിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
മുസന്ദം, നോർത്ത് അൽ ബതീന എന്നീ ഗവർണറേറ്റുകളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഈ ദിനങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ഹജാർ മലനിരകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഇതോടൊപ്പം കാറ്റ് അനുഭവപ്പെടുന്നതിനും, അന്തരീക്ഷ താപനില താഴുന്നതിനും, കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.