സൗദി അറേബ്യ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള നിയമങ്ങൾ

GCC News

ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള നിബന്ധനകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2025 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർ പാലിക്കേണ്ടതായ മാനദണ്ഡങ്ങൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2025 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ പൗരന്മാർക്കും, പ്രവാസികൾക്കും താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:

  • ഇതിന് മുൻപ് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തിട്ടില്ലാത്തവർക്കായിരിക്കും മുൻഗണന.
  • ഇവരുടെ നാഷണൽ കാർഡ്, റെസിഡൻസി പെർമിറ്റ് എന്നിവ ദുൽ ഹജ്ജ് 10 വരെയെങ്കിലും സാധുതയുള്ളതായിരിക്കണം.
  • തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ കൃത്യമായ വിവരങ്ങളായിരിക്കണം രജിസ്‌ട്രേഷൻ സമയത്ത് നൽകേണ്ടത്. ഇതിൽ തെറ്റ് വരുത്തുന്നവരുടെ അപേക്ഷകൾ നിരാകരിക്കുന്നതാണ്.
  • തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആരോഗ്യവാന്മാരായിരിക്കണം. ഇവർക്ക് പകർച്ചവ്യാധികളോ, വിട്ടുമാറാത്ത അസുഖങ്ങളോ, ഗുരുതര രോഗങ്ങളോ ഉണ്ടായിരിക്കരുത്. ഇവർ സീസണൽ ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് എന്നിവയുടെ വാക്സിനുകൾ എടുത്തിരിക്കണം.
  • ഇവർ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് നടപടിക്രമങ്ങൾ കൃത്യമായി പൂർത്തിയാക്കേണ്ടതാണ്.
  • ഹജ്ജ് പെർമിറ്റുകൾ പ്രിന്റ് ചെയ്യുന്ന നടപടികൾ നുസൂക് പോർട്ടലിലൂടെ വേണം പൂർത്തിയാക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.