റിയാദ് മെട്രോ ശൃംഖലയുടെ ഭാഗമായുള്ള ഖസ്ർ അൽ ഹുകും ഡൌൺടൌൺ മെട്രോ സ്റ്റേഷൻ ഇന്ന് (2025 ഫെബ്രുവരി 26, ബുധനാഴ്ച) പ്രവർത്തനമാരംഭിക്കും. ഫെബ്രുവരി 26-ന് രാവിലെ 6 മണിക്കാണ് ഈ മെട്രോ സ്റ്റേഷൻ തുറന്ന് കൊടുക്കുന്നത്.
محطة قصر الحكم؛ وجهة جديدة في الرياض
— النقل العام لمدينة الرياض (@RiyadhTransport) February 25, 2025
🚆🔵🟠#قطار_الرياض#كل_درب_أقرب pic.twitter.com/tTVrU2o7tO
റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ബ്ലൂ, ഓറഞ്ച് ലൈനുകളെ ബസ് സേവനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകളിലൊന്നാണ് ഖസ്ർ അൽ ഹുകും സ്റ്റേഷൻ.

ഏഴ് നിലകളിൽ 22500 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് ഈ മെട്രോ സ്റ്റേഷൻ പണിതിരിക്കുന്നത്. ഭൂമിക്കടിയിലേക്ക് 35 മീറ്റർ വരെ താഴ്ചയിൽ നിർമിച്ചിട്ടുള്ള ഈ മെട്രോ സ്റ്റേഷന് ചുറ്റുമായി സർക്കാർ ഓഫീസുകൾ, ചരിത്രസ്മാരകങ്ങൾ, ചന്തകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നു.

റിയാദ് മെട്രോയുടെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം 2024 ഡിസംബർ 1-ന് ആരംഭിച്ചിരുന്നു.
ആകെ 6 ഓട്ടോമേറ്റഡ് മെട്രോ ലൈനുകളാണ് റിയാദ് മെട്രോയുടെ ഭാഗമായുള്ളത്.
Cover Image: Royal Commission for Riyadh City.