ദിബ്ബ അൽ ഫുജെയ്‌റയിലെ പുതിയ അതിർത്തി കവാടം തുറന്ന് കൊടുത്തതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു. ദിബ്ബ അൽ ഫുജെയ്‌റയിലെ വാം ബോർഡർ ക്രോസിങ് ഒമാൻ, യു എ ഇ എന്നീ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
New border crossing starts operation in Fujairah#WamNews https://t.co/YNF2iIe1PL pic.twitter.com/YBZUMItl2c
— WAM English (@WAMNEWS_ENG) February 26, 2025
2025 ഫെബ്രുവരി 26-നാണ് ഈ ബോർഡർ ക്രോസിങ്ങിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ICP ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലിയുടെ സാന്നിധ്യത്തിലാണ് ഈ ബോർഡർ ക്രോസിങ്ങിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങൾക്കിടയിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നതിനും, ഇരുരാജ്യങ്ങളിടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനും ഈ അതിർത്തി കവാടം സഹായകമാകുന്നതാണ്.
WAM