റമദാനിൽ പ്രതിദിന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് സൗദി റയിൽവേയ്സ് കമ്പനി അറിയിച്ചു. 2025 ഫെബ്രുവരി 27-നാണ് സൗദി റയിൽവേയ്സ് കമ്പനി ഇക്കാര്യം അറിയിച്ചത്.
تعلن الخطوط الحديدية السعودية #سار عن جاهزية #قطار_الحرمين_السريع ورفع الطاقة الاستعابية الى أكثر من 1.6 مليون مقعد لخدمة ضيوف الرحمن خلال موسم رمضان 1446هـ #نقرّب_المسافات_لغدٍ_أفضل pic.twitter.com/pQVWlIu4EE
— الخطوط الحديدية السعودية | SAR (@SARSaudiRailway) February 27, 2025
ഈ വർഷത്തെ റമദാനിലേക്കുള്ള തയ്യാറെടുപ്പുകൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ റമദാനിൽ മക്കയ്ക്കും, മദീനയ്ക്കുമിടയിലുള്ള യാത്രകൾ സുഗമമാക്കുന്നതിനായി കൂടുതൽ ട്രെയിനുകളും, കൂടുതൽ സീറ്റുകളും അനുവദിക്കുമെന്ന് സൗദി റയിൽവേയ്സ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
റമദാനിലെ ആദ്യ ആഴ്ചയിൽ പ്രതിദിനം 100 ഹറമൈൻ ട്രെയിൻ ട്രിപ്പുകൾ നടത്തുന്നതാണ്. റമദാൻ പതിനാലിനകം പ്രതിദിന ട്രിപ്പുകളുടെ എണ്ണം 120 എത്തുമെന്നും, പിന്നീട് ഇത് 130-ലേക്ക് ഉയർത്തുമെന്നും സൗദി റയിൽവേയ്സ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.