ഒമാൻ: അലുമിനിയം, കോപ്പർ സ്ക്രാപ്പ് കയറ്റുമതി ലൈസൻസുകൾ താത്കാലികമായി നിർത്തലാക്കി

Oman

അലുമിനിയം, കോപ്പർ എന്നിവയുടെ സ്ക്രാപ്പ് കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസുകൾ ഒമാൻ താത്കാലികമായി നിർത്തലാക്കി. 2025 മാർച്ച് 17-നാണ് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം അപകടസാദ്ധ്യതയില്ലാത്ത വേസ്റ്റ് – പ്രത്യേകിച്ചും ഉപയോഗശൂന്യമായ അലുമിനിയം, കോപ്പർ എന്നിവ – കയറ്റുമതി ചെയ്യുന്നതിനുള്ള എക്സ്പോർട്ട് ലൈസൻസുകൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി താത്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ തീരുമാനം ബാധകമായിരിക്കുന്നതാണ്.

ഇത്തരം വസ്തുക്കളുടെ പ്രാദേശിക പുനചംക്രമണ നടപടികൾ, പരിസ്ഥിതി സംബന്ധമായ സുസ്ഥിരത തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.