യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് പുറത്തിറക്കി. 2025 മാർച്ച് 18-ന് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് 2025 മാർച്ച് 30, ഞായറാഴ്ച മുതൽ ഏപ്രിൽ 1, ചൊവ്വാഴ്ച വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ റമദാൻ മാസം അവസാനിക്കുന്നത് 30-താമത്തെ ദിനമാകുന്ന സാഹചര്യത്തിൽ 2025 ഏപ്രിൽ 2, ബുധനാഴ്ച കൂടി അവധിദിനമായിരിക്കുമെന്ന് MoHRE അറിയിച്ചിട്ടുണ്ട്.