ഒമാൻ: കോൺസുലാർ സേവനങ്ങൾ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി ഇന്ത്യൻ എംബസി

featured GCC News

കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. 2025 മാർച്ച് 26-നാണ് ഒമാനിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 മാർച്ച് 27, വ്യാഴാഴ്ച മുതൽ കോൺസുലാർ, അറ്റസ്റ്റേഷൻ കൗണ്ടറുകൾ അൽ വത്തായയിലെ ബി എൽ എസ് സെന്ററിലേക്ക് (BLS Centre, Al Wattaya) മാറ്റുന്നതാണ്.

മാർച്ച് 27 മുതൽ മാർച്ച് 31 വരെ ഈ കേന്ദ്രങ്ങളിൽ കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട സമയക്രമം രാവിലെ 8 മണിമുതൽ വൈകീട്ട് 3:30 വരെയായിരിക്കും.

ഏപ്രിൽ 1 മുതൽ കോൺസുലാർ പാസ്സ്‌പോർട്ട്, വിസ (CPV) സേവനങ്ങളുടെ സമയം രാവിലെ 7:30 മുതൽ വൈകീട്ട് 6:30 വരെയായിരിക്കും. ഏപ്രിൽ 1 മുതൽ കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട സമയക്രമം രാവിലെ 7:30 മുതൽ വൈകീട്ട് 3:00 വരെയായിരിക്കും.