ഒമാൻ: ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തന സമയക്രമം

GCC News

ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയക്രമം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. 2025 മാർച്ച് 27-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2025 മാർച്ച് 27 മുതൽ മാർച്ച് 30 വരെയുള്ള ദിനങ്ങളിൽ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് രാവിലെ 7 മുതൽ രാത്രി 10 മണിവരെ പ്രവർത്തിക്കുന്നതാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് ഗേറ്റ് 2-ലൂടെ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

ഈദുൽ ഫിത്റിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ സെൻട്രൽ മാർക്കറ്റ് അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈദുൽ ഫിത്റിന്റെ മൂന്നാം ദിനം മുതൽ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതാണ്.