ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ (CSC) അറിയിപ്പ് നൽകി. 2025 മെയ് 11-നാണ് കുവൈറ്റ് CSC അറിയിപ്പ് നൽകിയത്.
تعميم #ديوان_الخدمة_المدنية بشأن عطلة
— ديوان الخدمة المدنية (@Csc_Kw) May 11, 2025
عيد الأضحى المبارك للسنة الهجرية 1446. pic.twitter.com/YkpOrHRkKT
ഈ അറിയിപ്പ് പ്രകാരം കുവൈറ്റിൽ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നതാണ്. 2025 ജൂൺ 5 മുതൽ ജൂൺ 9, തിങ്കളാഴ്ച വരെ കുവൈറ്റിൽ ഈദുൽ അദ്ഹ, അറഫ ദിനം എന്നിവയുമായി ബന്ധപ്പെട്ട അവധിദിനങ്ങളായിരിക്കുമെന്ന് CSC വ്യക്തമാക്കിയിട്ടുണ്ട്.
അവധിയ്ക്ക് ശേഷം ജൂൺ 10, ചൊവ്വാഴ്ച മുതൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ പുനരാരംഭിക്കുന്നതാണ്. ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് ഈ വർഷം അഞ്ച് ദിവസം അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.