ഒമാൻ: മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചതായി ഇൻഡിഗോ

Oman

ഇൻഡിഗോ മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസ് ആരംഭിച്ചു. ഒമാൻ എയർപോർട്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഇൻഡിഗോയുടെ നേരിട്ടുള്ള പുതിയ റൂട്ട് സർവീസിനെ ഒമാൻ വിമാനത്താവള അധികൃതർ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.

ആഴ്ചയിൽ മൂന്ന് ദിവസം എന്ന രീതിയിലാണ് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസുകൾ ഇൻഡിഗോ ആരംഭിച്ചിരിക്കുന്നത്.