ഖത്തർ: പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചു

featured GCC News

ബു ഹമൗർ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

2025 മെയ് 24-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 മെയ് 25 മുതൽ സ്പോർട്സ് സിറ്റി സ്റ്റേഷനിൽ നിന്നുള്ള ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിച്ചിട്ടുണ്ട്.

Source: Doha Metro & Lusail Tram.

സ്പോർട്സ് സിറ്റി സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന M310 എന്ന ഈ മെട്രോലിങ്ക് ബസ് റൂട്ട് ബു ഹമൗർ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതാണ്.

അൽ മിർഖാബ് കോമ്പൗണ്ട്, മെസൈമീർ ഹെൽത്ത് സെന്റർ, സഫാരി മാൾ മുതലായവയാണ് ഈ റൂട്ടിലെ ബസ് സ്റ്റോപ്പുകൾ.