സൗദി അറേബ്യ: ഹജ്ജ് വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി രാജ്യത്ത് നിന്ന് മടങ്ങാൻ തീർത്ഥാടകർക്ക് മുന്നറിയിപ്പ്

GCC News

വിദേശത്ത് നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായെത്തിയവർ തങ്ങളുടെ ഹജ്ജ് വിസകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപായി സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങാൻ ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിദേശ തീർത്ഥാടകർ ഹജ്ജ് വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി സൗദിയിൽ നിന്ന് മടങ്ങേണ്ടത് നിയമപരമായി പ്രധാനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹജ്ജ് വിസകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപായി മുഴുവൻ വിദേശ തീർത്ഥാടകരും സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഹജ്ജ് വിസ കാലാവധി അവസാനിച്ച ശേഷം സൗദി അറേബ്യയിൽ തുടരുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുന്നതാണ്.