സ്വർണ്ണം, കറൻസി, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവയുമായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ضوابط حمل الأموال والمجوهرات والمقتنيات الثمينة أثناء السفر#وزارة_الداخلية#شرطة_الكويت pic.twitter.com/g8nvWmBFqm
— وزارة الداخلية (@Moi_kuw) September 16, 2025
ഈ അറിയിപ്പ് പ്രകാരം 3000 കുവൈറ്റ് ദിനാറോ അതിൽ കൂടുതലോ തുകയ്ക്കുള്ള കറൻസിയുമായി കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് – കുവൈറ്റ് ദിനാർ അല്ലെങ്കിൽ മറ്റു രാജ്യങ്ങളുടെ കറൻസികൾ എന്നിവയ്ക്ക് ബാധകം – പ്രവേശനവേളയിൽ വിമാനത്താവളത്തിൽ കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാണ്. ഇതിന് പുറമെ എല്ലാ തരത്തിലുള്ള സ്വർണ്ണം (ആഭരണം, ഗോൾഡ് ബാർ, കോയിനുകൾ), ആഭരണങ്ങൾ, മറ്റു വിലപിടിച്ച വസ്തുക്കൾ തുടങ്ങിയവയും കസ്റ്റംസിൽ ഡിക്ലയർ ചെയ്യേണ്ടതാണ്.
കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വേളയിലും, കുവൈറ്റിൽ നിന്ന് തിരികെ മടങ്ങുന്ന അവസരത്തിലും ഈ നിബന്ധനകൾ ബാധകമാണ്. യാത്രികർ കസ്റ്റംസ് ഡിക്ലറേഷൻ ഫോം ഉപയോഗിച്ച് കൊണ്ട് വിമാനത്താവളത്തിലുള്ള ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലാണ് ഇത് ഡിക്ലയർ ചെയ്യേണ്ടത്.
ആഭരണങ്ങൾ, വാച്ച്, വിലപിടിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ബില്ലുകൾ യാത്രികർ തങ്ങളുടെ കൈവശം കരുതേണ്ടതാണ്. ഈ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.

