ഒമാൻ: പിൻവലിച്ച കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചു

featured GCC News

ഒമാനിൽ പിൻവലിച്ച കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി 2026 സെപ്റ്റംബർ 21 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. 2025 ഒക്ടോബർ 6-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാൻ കറൻസിയുടെ ആറാമത് പതിപ്പിന് മുൻപുള്ള ബാങ്ക് നോട്ടുകൾ മാറ്റിയെടുക്കുന്നതിനാണ് ഇപ്പോൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ കൂടുതൽ സമയം അനുവദിച്ചിരിക്കുന്നത്. ഒമാൻ കറൻസിയുടെ ആറാമത് പതിപ്പിന് മുൻപുള്ള എല്ലാ ബാങ്ക് നോട്ടുകളും പിൻവലിക്കാൻ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു.

ഈ പുതിയ അറിയിപ്പ് പ്രകാരം ഇത്തരം ബാങ്ക് നോട്ടുകൾ 2026 സെപ്റ്റംബർ 21, തിങ്കളാഴ്ച പ്രവർത്തിദിനം അവസാനിക്കുന്നത് വരെ മാറ്റിയെടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഈ കാലാവധിയ്ക്ക് ശേഷം ഇത്തരം നോട്ടുകൾ മാറിയെടുക്കുന്നതിന് അനുവദിക്കുന്നതല്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിൽ പ്രവർത്തിക്കുന്നതിന് ലൈസൻസുള്ള എല്ലാ ബാങ്കുകളിൽ നിന്നും ഇത്തരം നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്.