ഖത്തർ: കോർണിഷ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നു

featured GCC News

2025 നവംബർ 16 മുതൽ കോർണിഷ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

2025 നവംബർ 15-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം കോർണിഷ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന M144 ബസുകൾ 2025 നവംബർ 16 മുതൽ കോർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 2-ൽ നിന്നായിരിക്കും സർവീസ് നടത്തുന്നത്. നിലവിൽ കോർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 3-ൽ നിന്നാണ് M144 ബസുകൾ സർവീസ് നടത്തുന്നത്.

Source: Doha Metro & Lusail Tram.

ഇതിന് പുറമെ തവർ മാളിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ഏർപ്പെടുത്തിയതായും ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചിട്ടുണ്ട്.