യു എ ഇ – ബഹ്‌റൈൻ സംയുക്ത സൈനികാഭ്യാസം: യു എ ഇ പ്രസിഡന്റും, ബഹ്‌റൈൻ രാജാവും പങ്കെടുത്തു

featured GCC News

യു എ ഇ – ബഹ്‌റൈൻ സംയുക്ത സൈനികാഭ്യാസത്തിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയും പങ്കെടുത്തു.

2025 നവംബർ 22-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റാബ്‌ദാൻ – ഷുവൈമാൻ 2025 എന്ന പേരിലുള്ള ഈ സംയുക്ത സൈനികാഭ്യാസം ബഹ്‌റൈനിൽ വെച്ചാണ് നടക്കുന്നത്.

യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയും, ദുബായ് കിരീടാവകാശിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ആഭ്യന്തര മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും ഈ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്തു.

യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള അതിശക്തമായ ബന്ധങ്ങൾക്ക് അടിവരയിടുന്നതാണ് ഈ സംയുക്ത സൈനികാഭ്യാസം.