ഒമാൻ: വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജനുവരി 6-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിൽ 2026 ജനുവരി 7, 8 എന്നീ തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഒമാൻ കടലിന്റെയും, അറബി കടലിന്റെയും തീരപ്രദേശങ്ങളിലെ ഗവർണറേറ്റുകളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത.

എന്നാൽ ഈ മഴ നോർത്ത് ശർഖിയ, അൽ ദാഖിലിയ എന്നീ ഗവർണറേറ്റുകളിലും ലഭിക്കാനിടയുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, താഴ്വരകൾ തുടങ്ങിയ ഏതാനം ഇടങ്ങളിൽ പെട്ടന്നുള്ള വെള്ളപൊക്കത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.