സൗദി അറേബ്യ: ജനുവരി 20 വരെ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2026 ജനുവരി 20, ചൊവാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ 2026 ജനുവരി 15 മുതൽ ജനുവരി 20 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ജസാൻ, അസീർ, അൽ ബാഹ, മക്ക തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ മഴ ലഭിക്കാനിടയുണ്ട്.