രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2026 ജനുവരി 29, വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 ജനുവരി 28, 29 തീയതികളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അസീർ, അൽ ബാഹ, ജസാൻ, മക്ക, ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഈ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജനുവരി 28, ബുധനാഴ്ച വൈകീട്ടോടെ ജസാൻ, അസീർ, റിയാദ് തുടങ്ങിയ മേഖലകളിൽ മഴ ആരംഭിക്കുമെന്നും, രാത്രിയോടെ മക്ക, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിലേക്ക് മഴ വ്യാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Saudi Press Agency.

