റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 17 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
الرياض وجهة العالم، ١٧ مليون زائر لمختلف الفعاليات والتجارب المحلية والعالمية في موسم الرياض 😎🔥
— TURKI ALALSHIKH (@Turki_alalshikh) February 16, 2026
Riyadh welcomed the world, with 17 million visitors enjoying its local and global experiences at Riyadh Season 😎🔥 pic.twitter.com/MX896ug0Cz
2026 ഫെബ്രുവരി 16-നാണ് സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഇക്കാര്യം അറിയിച്ചത്. ഇത്തവണത്തെ റിയാദ് സീസൺ ആരംഭിച്ചത് മുതൽക്കുള്ള കണക്കുകൾ പ്രകാരമാണിത്.

2025 ഒക്ടോബർ 10-നാണ് റിയാദ് സീസണിന്റെ ആറാമത് പതിപ്പ് ആരംഭിച്ചത്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 11 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Riyadh Season.

