കുവൈറ്റ്: എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി

featured GCC News

എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി കുവൈറ്റ് നീട്ടി നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നടപടി.

ഇത്തരം വിസകൾ നീട്ടി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അധികൃതർ സ്വയമേവ കൈകൊള്ളുന്നതാണെന്നും ഇതിനായി സന്ദർശകർ റെസിഡൻസി അഫയേഴ്‌സ് വകുപ്പ് സന്ദർശിക്കേണ്ടതില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.