യു എ ഇ വ്യോമാതിർത്തി പൂർണ്ണമായും തുറന്ന് കൊടുത്തതായും, വ്യോമയാന പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ പുനരാരംഭിച്ചതായും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു.
General Civil Aviation Authority announces full resumption of normal air navigation operations within UAE airspace and lifting of temporary precautionary measures, with continuous real-time monitoring in place to ensure highest levels of aviation safety#WamNews… pic.twitter.com/DCqgYVI2Tf
— WAM English (@WAMNEWS_ENG) May 2, 2026
രാജ്യത്ത് വ്യോമയാന മേഖലയിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക മുൻകരുതൽ നടപടികൾ പിൻവലിച്ചതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
2026 മെയ് 2-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രവർത്തന, സുരക്ഷാ സാഹചര്യങ്ങളുടെ സമഗ്രമായ വിലയിരുത്തലിനു ശേഷവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനത്തോടെയുമാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഏറ്റവും ഉയർന്ന തലത്തിലുള്ള വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനായി സാഹചര്യങ്ങൾ തുടർച്ചയായി തത്സമയം നിരീക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
WAM

