2026 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2026 മെയ് 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
UAE Fuel Price Committee announces prices for June#WamNews https://t.co/tFCNMeFzqS pic.twitter.com/FVUbpZfOkT— WAM English (@WAMNEWS_ENG) May 30, 2026
ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ പെട്രോൾ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡീസൽ വിലയിൽ 2026 മെയ് മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2026 ജൂൺ മാസത്തിലെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 3.95 ദിർഹം. (2026 മെയ് മാസത്തിൽ ലിറ്ററിന് 3.66 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 3.83 ദിർഹം. (2026 മെയ് മാസത്തിൽ ലിറ്ററിന് 3.55 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 3.76 ദിർഹം. (2026 മെയ് മാസത്തിൽ ലിറ്ററിന് 3.48 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 4.33 ദിർഹം. (2026 മെയ് മാസത്തിൽ ലിറ്ററിന് 4.69 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2026 ജൂൺ 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.

